Site icon Malayalam News Live

പാലായിൽ മാല കവർച്ച ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

പാലാ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട നടയ്ക്കൽ കൊച്ചേപറമ്പിൽ വീട്ടിൽ സനീർ കെ.എം (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം അളനാട് ഭാഗത്തുള്ള പലചരക്ക് കടയുടെ പുറകിൽ നിന്നിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ടൈറ്റസ്, ജസ്റ്റിൻ ജോസഫ്, അഖിലേഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version