Site icon Malayalam News Live

‘പൊലീസിന്‍റെ റിപ്പോർട്ട് വസ്തുതാവിരുദ്ധം; നഷ്ടപ്പെട്ടെന്ന് പറയുന്ന വസ്തുക്കള്‍ ശ്രീപത്‌മനാഭസ്വാമിക്ഷേത്രത്തില്‍ ഭദ്രം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; വിവാദത്തില്‍ പ്രതികരിച്ച്‌ ക്ഷേത്ര ഭരണസമിതി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച്‌ ക്ഷേത്ര ഭരണസമിതി.

ക്ഷേത്രത്തില്‍ പല വസ്തുക്കളും കാണാനില്ലെന്നടക്കം പരാമർശിക്കുന്ന പൊലീസിന്‍റെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും ഇത് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ഭരണസമിതിയുടെ പ്രതികരണം.

സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ ഡി ജി പി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകള്‍ പൂർണ്ണമായും തെറ്റാണെന്ന് ഭരണസമിതി അഭിപ്രായപ്പെട്ടു.

ഡി ജി പിയുടെ റിപ്പോർട്ടില്‍ ‘നഷ്ടപ്പെട്ടു’ എന്ന് പറയുന്ന വൈര നാമവും വിളക്കും ഉള്‍പ്പെടെയുള്ള വസ്തുക്കളെല്ലാം ശ്രീകോവിലിനുള്ളില്‍ ഭദ്രമായിരിപ്പുണ്ടെന്നും ഭക്തർ സമർപ്പിച്ച സ്വർണ്ണ നാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകള്‍ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികള്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Exit mobile version