Site icon Malayalam News Live

സ്‌കൂള്‍ ബസിന് നേരെ പാഞ്ഞടുത്ത് പടയപ്പ; തുമ്പിക്കൈ ഉയര്‍ത്തി പാഞ്ഞടുത്തതോടെ അലറിക്കരഞ്ഞ് കുട്ടികള്‍: രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം

മൂന്നാര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസിനുനേരെ കാട്ടാനയുടെ പരാക്രമം.

തുമ്പിക്കൈ ഉയര്‍ത്തി ആന പാഞ്ഞടുത്തതോടെ കുട്ടികള്‍ അലറിക്കരഞ്ഞു.
മൂന്നാറിലെ സ്ഥിരം സാന്നിധ്യമായ പടയപ്പയാണ് സ്‌കൂള്‍ ബസിനു നേരെ പാഞ്ഞെത്തിയത്.

ഡ്രൈവര്‍ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടര്‍ന്നു പടയപ്പ പിന്മാറി. ബുധനാഴ്ച വൈകിട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാര്‍വാലിയിലാണു സംഭവം.

കൊരണ്ടക്കാടുള്ള സ്‌കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസാണ് ആനയുടെ മുന്നില്‍പ്പെട്ടത്. നെറ്റിമേട് കഴിഞ്ഞുള്ള ഭാഗത്ത് വെച്ചാണ ബസ് പടയപ്പയുടെ മുന്നില്‍പെട്ടത്.

പടയപ്പ തുമ്പിക്കൈ ഉയര്‍ത്തി ബസിനുനേരെ പാഞ്ഞടുത്തതോടെ കുട്ടികള്‍ അലറിക്കരയാന്‍ തുടങ്ങി. മാട്ടുപ്പെട്ടി സ്വദേശിയായ ഡ്രൈവര്‍ മുരുകന്‍ ധൈര്യം സംഭരിച്ച്‌ ബസ് പിന്നോട്ട് ഓടിച്ചതാണു രക്ഷയായത്.

Exit mobile version