Site icon Malayalam News Live

മൂന്നാര്‍ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; റേഷൻ കട ആക്രമിച്ച്‌ അരിച്ചാക്കുകള്‍ വലിച്ചുപുറത്തിട്ടു

സ്വന്തം ലേഖിക

മൂന്നാര്‍: ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം.

മൂന്നാറിലെ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്.

ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. കടയിലെ അരിച്ചാക്കുകള്‍ വലിച്ചു പുറത്തിട്ടു.

നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്.

Exit mobile version