Site icon Malayalam News Live

നവീൻ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്തു; ചുമത്തിയത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

നവീൻ ബാബുവിന്റെ സഹോദരൻ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിന് പിന്നാലെയാണ് നടപടി. ദിവ്യയ്‌ക്കെതിരെ നവീനിന്റെ സഹോദരൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല.
അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.

Exit mobile version