ഇടുക്കി: പി ജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്.
ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കണ്‍വീനറുമാണ്.
പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ ആവശ്യം യുഡിഎഫ് നേതാക്കള്‍ക്ക് മുമ്പില്‍ അറിയിച്ചിട്ടുണ്ട്.
യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് പറഞ്ഞു. പിജെ ജോസഫിൻ്റെ പിറന്നാള്‍ ആഷോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാർ വിഷയത്തില്‍ കേരളത്തിൻ്റെ നിലപാട് നാളെ പാർലമെൻ്റ് സ്റ്റാൻഡിങ് കമ്മറ്റിയില്‍ ആവർത്തിക്കും. പുതിയ ഡാം എന്നത് തന്നെയാണ് നിലപാട്.
ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവുമാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥ തല ചർച്ചയില്‍ ശുഭ പ്രതീക്ഷയുണ്ട്.
പുതിയ ഡാം വിഷയത്തില്‍ തമിഴ്നാട് അവരുടെ നിലപാട് പറഞ്ഞു. നമ്മളും നമ്മുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അവർ നിലപാട് കടുപ്പിച്ചതായി തോന്നുന്നില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
