Site icon Malayalam News Live

പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക്; കേരളത്തില്‍ കൊറോണ വന്നതും പ്രളയം വന്നതും ഇതുകൊണ്ട്: പി സി ജോ‍ര്‍ജ്

കോഴിക്കോട്: കേരളത്തില്‍ കൊവിഡും പ്രളയവും വന്നത് പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക് ഏറ്റതിനാലെന്ന് പി സി ജോര്‍ജ്.

ബിജെപിയിലേക്ക് ചേര്‍ന്നതിന് ശേഷം കോഴിക്കോട് എൻഡിഎ കണ്‍വെൻഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.

എത്ര തവണ കേരളത്തില്‍ കൊറോണ വന്നു, പ്രളയം വന്നു, അയ്യപ്പനെ അപമാനിച്ചത് കൊണ്ടുള്ള ഫലമാണ്, ഇപ്പോള്‍ അഴിമതി കേസില്‍- തന്നെ ജയിലില്‍ വിടല്ലേ എന്ന് മോദിയോട് പിണറായി യാചിക്കുന്നു, ഒരു സംശയവും വേണ്ട- പിണറായി ജയിലില്‍ കിടക്കും, എല്ലാം ചുമക്കാൻ മലയാളികളുടെ ഗതികേട്,
പിണറായിക്ക് എതിരെയുള്ള പോരാട്ടം ഇങ്ങനെ പോര, ബിജെപി പോരാട്ടം ശക്തിപ്പെടുത്തണം, പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടാണ്, ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കും, അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര് ഭരിക്കണം എന്നു ബിജെപി തീരുമാനിക്കും,2029ല്‍ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും പി സി ജോര്‍ജ്.

തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച വച്ചതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് എതിര്‍പ്പ് പറയുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.

Exit mobile version