Site icon Malayalam News Live

പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല; ആശുപത്രിയില്‍ പൊലീസ് കാവല്‍

കോട്ടയം: ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പി സി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി.

മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്.

ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി സി ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങള്‍ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്.

പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയത്.

Exit mobile version