Site icon Malayalam News Live

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്; പരാതി നല്‍കിയത് യൂത്ത് ലീഗ്

കോട്ടയം: വിദ്വേഷ പരാമർശത്തില്‍ പി സി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്.

മതസ്പർദ്ധ വളർത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പിസി ജോർജിൻ്റെ പരാമർശത്തില്‍ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുന്നത്.

Exit mobile version