Site icon Malayalam News Live

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് പോലീസ് അപേക്ഷ നൽകി; പോലീസിന്റെ അസാധാരണ നടപടി കുട്ടിയുടെ പിതാവിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിൽ; അപേക്ഷ കോടതി നാളെ പരിഗണിക്കും

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് പോലീസ് അപേക്ഷ നൽകി. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് പോലീസിന്‍റെ അസാധാരണ നടപടി. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് മേധാവിയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ വർഷം നവംബർ 27നാണ്‌ ഓയൂരിൽ നിന്ന് അഞ്ചുവയസുകാരിയെ കാണാതായത്.

ഇതിൽ ചാത്തന്നൂർ സ്വദേശികളായ മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ വന്ന വാഹനത്തിൽ നാല് പേരെ കണ്ടതായി കുട്ടിയുടെ സഹോദരൻ പറഞ്ഞിരുന്നു. എന്നാൽ, മൂന്ന് പ്രതികളിലേക്ക് മാത്രമാണ് പോലീസിന് എത്താനായത്.

എഡിജിപി അജിത്കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ, കുട്ടിയുടെ പിതാവ് ഒരു സംശയമുന്നയിച്ച് രംഗത്തെത്തിയിരുന്നു. കുട്ടി പറഞ്ഞ നാല് പേരിൽ ഒരാളെക്കുറിച്ച് കൃത്യമായ അന്വേഷണം നടന്നില്ലെന്നായിരുന്നു ആരോപണം. ഇതേ തുടർന്നാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version