Site icon Malayalam News Live

ഡയറ്റിലാണോ? ഓട്‌സ് കൊണ്ടൊരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് ആയാലോ; വളരെ എളുപ്പം തയ്യാറാക്കാം ഒരു ഓവര്‍ നൈറ്റ് ഓട്‌സ്; റെസിപ്പി ഇതാ

കോട്ടയം: ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിലാണേല്‍ ഇനി ഒരു ഓട്‌സ് റെസിപ്പി പരീക്ഷിച്ച്‌ നോക്കിയാലോ. എന്നാല്‍ വളരെ എളുപ്പം തയ്യാറാക്കാം ഒരു ഓവര്‍ നൈറ്റ് ഓട്‌സ്..

ചേരുവകള്‍

ഓട്‌സ് -അരക്കപ്പ്
പാല്‍ -അരക്കപ്പ്
യോഗട്ട്- 1 കപ്പ്
ചിയ സീഡ്- 1 സ്പൂണ്‍
തേന്‍ -1 സ്പൂണ്‍
ഈന്തപ്പഴം-3
ആപ്പിള്‍-1
കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള്
തയ്യാറാക്കുന്ന വിധം

ഓട്‌സ്, പാല്‍, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. രാവിലെ പുറത്തെടുത്ത് വെച്ച്‌ തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചിട്ട് കഴിയ്ക്കാം. പഴങ്ങള്‍ എന്തുതന്നെ ചേര്‍ത്തും ഇങ്ങനെ ഓവര്‍നൈറ്റ് ഓട്സ് ഉണ്ടാക്കുവാന്‍ സാധിക്കും.

Exit mobile version