Site icon Malayalam News Live

‘ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’; വിജിലൻസ് പരിശോധനയില്‍ കുടുങ്ങിയത് 83 ഡോക്ടര്‍മാര്‍; വകുപ്പ് തല നടപടിക്ക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരെ കണ്ടെത്താനായി “ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്” എന്നപേരില്‍ വിജിലൻസ് പരിശോധന നടത്തി.

റെയ്ഡില്‍ മെഡിക്കല്‍ കോളേജിലെ 19 ഡോക്ടര്‍മാരടക്കം യറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി. ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് വിജിലൻസ് പരിശോധന നടത്തിയത്.

ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായടക്കം അന്വേഷണത്തില്‍ കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടിക്ക് റിപ്പോർട്ട് നല്‍കുമെന്ന് വിജിലൻസ് ഡയറക്ടര്‍ അറിയിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴില്‍ പ്രവർത്തിക്കുന്ന മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചതാണ്. ഇതിന് പകരമായി ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്ബളത്തിന്റെ നാലിലൊന്ന് (25%) അധികമായി നോണ്‍ പ്രാക്ടീസ് അലവൻസായി അനുവദിക്കുന്നുണ്ട്.

ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാഗം മെഡിക്കല്‍ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.

Exit mobile version