Site icon Malayalam News Live

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്; 26 പേരുടെ ലൈസൻസ് റദ്ദാക്കി; 32 വാഹനങ്ങള്‍ പിടിച്ചെടുത്തു; 4.70 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 26 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി.

നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കിയെന്നും പൊലീസ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.

കോടതി നടപടികള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ ഓടിച്ച്‌ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.

Exit mobile version