Site icon Malayalam News Live

ആശ്വാസ തീരത്ത് ഓപ്പറേഷൻ അജയ്; മൂന്നാമത്തെ വിമാനവും എത്തി; 198 പേരില്‍ കോട്ടയം പാലാ സ്വദേശി ഉൾപ്പെടെ 18 മലയാളികള്‍

ഡൽഹി: ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15ന് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.

198 പേരുടെ യാത്ര സംഘത്തില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 18 പേര്‍ മലയാളികളാണ്.

കണ്ണൂര്‍ പുതിയതെരു സ്വദേശി ശില്പ മാധവൻ, കണ്ണൂര്‍ എളയാവൂര്‍ സ്വദേശി കാവ്യ നമ്പ്യാര്‍. മാലപ്പുറം തിരൂര്‍ സ്വദേശി വിശാഖ് നായര്‍, കൊല്ലം ഉളിയകോവില്‍ സ്വദേശി ലക്ഷമി രാജഗോപാല്‍, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി സൂരജ് എം., കണ്ണൂര്‍ പുന്നാട് സ്വദേശി അമല്‍ജിത്ത് തിരുവനന്തപുരം പുളിയറക്കോണം സ്വദേശി ലിജു വി. ബി, ആലപ്പുഴ അമ്ബലപ്പുഴ സ്വദേശി, ജയചന്ദ്ര മോഹൻ നാരായണൻ ഭാര്യ അനിത കുമാരി ജയചന്ദ്ര മോഹൻ മകൻ വിഷ്ണു മോഹൻ, ഭാര്യ അജ്ഞന ഷേണായി, ആര്യ മോഹൻ 2 വയസ്സ്, കോട്ടയം പാല സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അജിത്ത് ജോര്‍ജ്ജ്, കൊല്ലം ഓയൂര്‍ സ്വദേശി ശരത്ത് ചന്ദ്രൻ, ഭാര്യ നീന പ്രസാദ് പാലക്കാട് ചന്ദ്ര നഗര്‍ സ്വദേശി സിദ്ധാര്‍ത്ഥ് രഘുനാഥൻ എന്നിവരാണ് സംഘത്തിലുള്ളത്.

തിരികെയെത്തിയ സംഘത്തിലെ പതിനാല് പേര്‍ വിദ്യാര്‍ത്ഥികളാണ്.

Exit mobile version