ആവശ്യമായ ചേരുവകള്‍
പച്ചരി
ഉഴുന്ന്
ഉലുവ
സവാള, തക്കാളി- ഒന്ന് വീതം
പച്ചമുളക്- 3 എണ്ണം
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ആവശ്യത്തിന് പച്ചരി വെള്ളത്തില്‍ കുതിർത്ത് വെക്കണം, ഒപ്പം മറ്റൊരു പാത്രത്തില്‍ ഉഴുന്നും ഉലുവയും കുതിർക്കാൻ വെക്കണം. കുതിർന്നു കഴിയുമ്ബോള്‍ ഇവ രണ്ടും നന്നായി അരച്ചെടുക്കുക.ഇവ യോജിപ്പിച്ച് പുളിക്കാൻ വെക്കുക എന്നതാണ് അടുത്ത ഘട്ടം.മാവ് പുളിച്ച് വരുമ്ബോള്‍ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിവെക്കാൻ മറക്കരുത്.
ഇനി സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ഓരോന്ന് വീതമെടുത്ത് വളരെ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം തവ അടുപ്പത്ത് വെച്ച് എണ്ണ തേച്ച് ചൂടാക്കി എടുക്കുക. ഇനി ദോശ പരത്തുന്നതുപോലെ മാവ് പരത്തി എടുക്കണം. ദോശയ്ക്ക് ആലാപനം കട്ടി വേണ്ടതുണ്ട് എന്നകാര്യം ഓർമ്മവേണം. മാവ് ഒഴിച്ചാല്‍ ഉടൻ തന്നെ അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികള്‍ അതിലേക്ക് ചേർക്കാം. പച്ചക്കറി ചേർത്ത ശേഷം ഇതിന് പുറത്തുകൂടി അല്‍പ്പം നെയ്യ് തൂവുക. ഇനിയിതൊരു അടപ്പ് വെച്ച് അടച്ച് വേവിക്കണം. ഒരു വശം വെന്തുകഴിഞ്ഞാല്‍ തിരിച്ചിട്ട് വേവിക്കണം.
