Site icon Malayalam News Live

യൂട്യൂബിൽ ആകർഷണീയമായ കമന്റുകൾ ചെയ്താൽ പ്രതിഫലം! മെസ്സേജ് വിശ്വസിച്ച എഞ്ചിനീയറിംങ് കോളേജ് വിദ്യാർത്ഥിനിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം രൂപ; തെളിവുകൾ നിരത്തി അഡ്വ വിവേക് മാത്യു വർക്കി കോടതിയിൽ വാദിച്ചതോടെ നഷ്ടപ്പെട്ടെന്ന് കരുതിയ തുക വിദ്യാർഥിനിക്ക് തിരികെ ലഭിച്ചു

കോട്ടയം: ഓൺലൈൻ തട്ടിപ്പിന്നിരിയായ അൽ അസർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായ യുവതിയുടെ പണം കോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചു .
യൂട്യൂബിലും വിവിധ ഓൺലൈൻ സോഷ്യൽ മീഡിയയിലും നല്ല കമന്റുകൾ നൽകിയാൽ ആകർഷണീയമായ പ്രതിഫലം ലഭിക്കും എന്ന് വിശ്വസിച്ചു തട്ടിപ്പിനിരയായ കാഞ്ഞിരപ്പള്ളി സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിനിയായ യുവതിയുടെ നഷ്ടപ്പെട്ട തുകയിൽ ഒരു ലക്ഷത്തി നാല്പതിനായിരം രൂപ യുവതിക്ക് നൽകാൻ കോട്ടയം കോട്ടയം സിജിഎം കോടതി മജിസ്ട്രേറ്റ് റോഷ്നി എച്ച് ഉത്തരവായി. അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി വാദിയായ യുവതിക്ക് വേണ്ടി കോടതിയിൽ ഹാജരായി.
4. 8 .2023 ന് യുവതിക്ക് ഫോണിൽ വന്ന മെസ്സേജ് വിശ്വസിച്ച് ടെലിഗ്രാം യൂട്യൂബ് എന്നീ ആപ്ലിക്കേഷൻ സ്ഥിരമായി ഉപയോഗിക്കുന്ന വിദ്യാർത്ഥിനി രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ തിരികെ ലഭിക്കും വിശ്വാസത്തിൽ ഒരു ലക്ഷത്തി 90000 രൂപ ഓൺലൈനായി അയച്ചു നൽകുകയായിരുന്നുതട്ടിപ്പ് ആണെന്ന് മനസ്സിലായതോടെ കോട്ടയം സൈബർ പോലീസ് സ്റ്റേഷനിൽ 1093 എന്ന നമ്പറിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് സൈബർ പോലീസ് ക്രൈം 13 /2023 ഇന്ത്യൻ ശിക്ഷാ നിയമം 420, it act 66d എന്നി വകുപ്പുകൾ പ്രകാരം കേസെടുത്തു.
ഗുജറാത്തിൽ ചോട്ടോ വിശ്വാസ് എന്ന ആളുടെ കൊടക് മഹീന്ദ്ര ബാങ്ക് വെസ്റ്റ് ബംഗാൾ ഇന്ദിരാഗാന്ധി റോഡ് എന്ന അക്കൗണ്ടിൽ 20,000 രൂപയും, ജങ്കാ രമ്യ എച്ച്ഡിഎഫ്സി കുടപള്ളി ആന്ധ്ര പ്രദേശ് ബ്രാഞ്ചിൽ 45,000 രൂപയും, ഗുജറാത്തിൽ വഹോര എന്നയാളുടെ ഐസിഐസിഐ ബാങ്ക് വസ്ത് ബ്രാഞ്ചിൽ 75000 രൂപയും ഉൾപ്പെടെ ഒരു ലക്ഷത്തി നാല്പതിനായിരം രൂപ കണ്ടെടുക്കുകയും ചെയ്തു
തുടർന്ന് വാദിയുടെ അഭിഭാഷകൻ വിവേക് മാത്യു വർക്കി കോട്ടയം സിജെഎം കോടതിയിൽ വാദിക്കുവേണ്ടി ഹർജി ഫയൽ ചെയ്യുകയും,ടി അക്കൗണ്ട് ഉടമകളായ മൂന്നാളുകൾക്കും, ബാങ്ക് ഇടപാടുകാർക്കും നോട്ടീസ് അയക്കുകയും.
മുഴുവൻ കക്ഷികളെയും കോടതിയിൽ വിസ്തരിച്ചതിനു ശേഷം പെൺകുട്ടിയുടെ അക്കൗണ്ട് ഡീറ്റെയിൽസ് മനസ്സിലാക്കി മേൽപ്പടി കണ്ടെത്തിയ തുക തിരികെ അക്കൗണ്ടിൽ നൽകാൻ ബാങ്കുകളോട് കോടതി ഉത്തരവിടുകയായിരുന്നു.
തട്ടിപ്പിനിരയായ പെൺകുട്ടിക്ക് കൃത്യസമയത്ത് പോലീസിൽ അറിയിക്കാൻ സാധിച്ചതും തുടർന്ന് കോടതിയിൽ ഹർജി ബോധിപ്പിക്കാൻ സാധിച്ചതുമാണ് ടി തുക തിരികെ ലഭിക്കാൻ കാരണമായത്

Exit mobile version