Site icon Malayalam News Live

വൈക്കം കിഴക്കുഞ്ചേരി തെക്കേമുറി എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും ശ്രദ്ധേയമായി; മാതൃകാദമ്പതിമാരെയും മുതിർന്ന അംഗങ്ങളേയും ഓണസമ്മാനം നൽകി ആദരിച്ചു; കുരവയിടൽ, ആർപ്പുവിളി, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു

വൈക്കം: വൈക്കം കിഴക്കുഞ്ചേരി തെക്കേമുറി എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും ശ്രദ്ധേയമായി. പുഴ വായിക്കുളങ്ങര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബമേളയും കരയോഗം പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു.

ഓഡിറ്റോറിയത്തിൻ്റെ മുന്നിൽ വർണാഭമായ പൂക്കളം തീർത്താണ് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്. യോഗത്തിൽ കരയോഗം സെക്രട്ടറി കെ.എൻ നാരായണൻനായർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് പ്രമോദ് ചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി എ. ചന്ദ്രശേഖരൻനായർ, ട്രഷറർ ടി.നന്ദകുമാർ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് കുരവയിടൽ, ആർപ്പുവിളി, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും കുട്ടികളും മുതിർന്നവരും അവതരിപ്പിച്ചു.

കരയോഗത്തിന്റ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി മാതൃകാദമ്പതിമാരെയും മുതിർന്ന അംഗങ്ങളേയും ഓണസമ്മാനം നൽകി ആദരിച്ചു.

Exit mobile version