Site icon Malayalam News Live

ഓണാഘോഷത്തിൻ്റെ ഭാഗമായി തീറ്റ മത്സരത്തിൽ പങ്കെടുത്തയാൾ ഇഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ത്ഥി മരിച്ചു.

കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ഇയാൾ ടിപ്പര്‍ ലോറി ഡ്രൈവറാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം.

ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version