Site icon Malayalam News Live

ആറാട്ടുപുഴയില്‍ മകന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 88കാരിയുടെ മുഖം തെരുവുനായ പൂര്‍ണമായും കടിച്ചെടുത്ത നിലയില്‍

ആലപ്പുഴ: ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു.

ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (88)മരിച്ചത്.
മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. കണ്ണൂകള്‍ അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു കാണപ്പെട്ടത്.

വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന മകന്‍ പ്രകാശന്റെ തകഴി അഴീക്കലിലെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്യായനി.

മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവര്‍ കാണുമ്പോഴേക്കും നായ കാര്‍ത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്.

Exit mobile version