Site icon Malayalam News Live

ബള്‍ബ് മാറ്റിയിടാനെന്ന വ്യാജേന വീട്ടിലെത്തി; ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ കടന്നുപിടിച്ചു; കോലാനി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: ബള്‍ബ് മാറ്റിയിടാനെന്ന വ്യാജേന എത്തിയ ഓട്ടോറിക്ഷ ഡ്രൈവർ വയോധികയെ കടന്നുപിടിച്ചു.

കോലാനി പഞ്ചവടിപ്പാലം ചേലയ്ക്കല്‍ 59 കാരനായ ശിവനെ പോലീസ് അറസ്റ്റു ചെയ്തു. വയോധിക ഈ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ തൊടുപുഴ പോലീസാണ് ശിവനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച പകലാണ് സംഭവം നടന്നത്. 79 വയസുകാരിയുടെ വീട്ടില്‍ ബള്‍ബ് മാറ്റിയിടാന്‍ സഹായിക്കാനെന്ന വ്യാജേന എത്തിയ ശേഷം അവരെ കടന്നുപിടിക്കുകയായിരുന്നു.‌

വെള്ളിയാഴ്ച വീട്ടില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version