Site icon Malayalam News Live

നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു; പിന്നിലൂടെ എത്തി കഴുത്തില്‍ കുത്തി പിടിച്ചു; കോട്ടയം നാഗമ്പടത്ത് മോഷണത്തിനിടെ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിന് ഇരയായ വയോധിക ആശുപത്രി വിട്ടു

കോട്ടയം: മോഷണത്തിനിടെ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വയോധിക ആശുപത്രി വിട്ടു.

നാഗമ്പടം പനയക്കഴിപ്പ് റോഡ് ഭാഗത്തു പെട്ടിക്കട നടത്തുന്ന രത്‌നമ്മ (70) കഴിഞ്ഞ ദിവസമാണ് ആക്രമണത്തിന് ഇരയായത്.

മോഷണത്തിനിടെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും കഴുത്തില്‍ കുത്തിപ്പിടിച്ചും ആക്രമിക്കുക ആയിരുന്നു.
ആക്രമണത്തില്‍ രത്‌നമ്മയുടെ തലയില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകളുണ്ട്.

വലത്തേ കൈയുടെ തള്ളവിരലിനു പൊട്ടലുമുണ്ട്. വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു വീട്ടിലേക്കു മടങ്ങി.

രത്‌നമ്മയുടെ രണ്ട് പവന്റെ മാല അക്രമി കവര്‍ന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

Exit mobile version