Site icon Malayalam News Live

ഊബര്‍, ഒല, റാപ്പിഡോ ആപ്പുകള്‍ നീക്കം ചെയ്യണം; ഗൂഗിളിനോട് സര്‍ക്കാര്‍, നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ

മുംബയ്: ബൈക്ക് ടാക്സികള്‍ക്ക് സർവീസ് നടത്താൻ അനുവാദമില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈൻ ആപ്ലിക്കേഷനുകള്‍ നല്‍കുന്ന ബൈക്ക് ടാക്സി സേവനങ്ങള്‍ക്ക് മഹാരാഷ്ട്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

അനധികൃത ബൈക്ക് ടാക്സി ആപ്പുകള്‍ അടച്ചുപൂട്ടാനും ഈ സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റർ ചെയ്യാനും ഗതാഗത മന്ത്രി പ്രതാപ് സർനായക് ഈ ആഴ്ച ആദ്യം സൈബർ ക്രൈം വകുപ്പിനോട് ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് നിയന്ത്രണം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്.

നിയമവിരുദ്ധമായ ബൈക്ക് ടാക്സികള്‍ അംഗീകാരം നല്‍കിയതിന് ആപ്പിളിനും ഗൂഗിളിനും മഹാരാഷ്ട്ര സൈബർ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒല, ഊബർ, റാപ്പിഡോ ആപ്പുകള്‍ അവരുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു.

അതേസമയം, ബൈക്ക് ടാക്സി പ്രവർത്തനങ്ങള്‍ മാത്രം നിർത്തിവയ്ക്കുന്നതിനും കാബ്, ഓട്ടോ, മറ്റ് സർവീസുകള്‍ എന്നിവയെ ബാധിക്കാതിരിക്കുന്നതിനുമുള്ള ബദല്‍ മാർഗം അധികൃതർ അന്വേഷിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Exit mobile version