Site icon Malayalam News Live

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള മറിഞ്ഞു; അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കൊല്ലം: കൊല്ലം ഓച്ചിറയിൽ ഉത്സവത്തിന് എത്തിച്ച കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടുകാളയാണ് മറിഞ്ഞത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭെെരവന്‍റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.

28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ നടക്കുന്നത്.

Exit mobile version