Site icon Malayalam News Live

ഇന്നൊരു വെറൈറ്റി ചപ്പാത്തി ട്രൈ ചെയ്താലോ? എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഓട്സ് ചപ്പാത്തി റെസിപ്പി ഇതാ

കോട്ടയം: ഇന്നൊരു വെറൈറ്റി ചപ്പാത്തി ട്രൈ ചെയ്താലോ? എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഓട്സ് ചപ്പാത്തി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

ഗോതമ്പുപൊടി – ഒരു കപ്പ്
തൈര് -അര കപ്പ്
ഓട്സ് പൊടിച്ചത് -അര കപ്പ്
തക്കാളിച്ചാർ -അര കപ്പ്
ഗരം മസാല -അര സ്പൂണ്‍
മല്ലിപ്പൊടി -അര സ്പൂണ്‍
നെയ്യ്-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു സ്പൂണ്‍
ആവശ്യത്തിന് ഉപ്പ്
രണ്ടു സ്പൂണ്‍ ഒലിവ് എണ്ണ
തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞിരിക്കുന്നവയെല്ലാം ചേർത്ത് ചെറിയ ചൂടുവെള്ളത്തില്‍ കുഴച്ചു അര മണിക്കൂർ വയ്ക്കുക. ശേഷം പരത്തി തവയില്‍ രണ്ടുവശവും മൊരിച്ചെടുക്കുക. കിടിലൻ ഓട്സ് ചപ്പാത്തി റെഡി.

Exit mobile version