Site icon Malayalam News Live

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതര്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ അന്വേഷണം; സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്ന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം

കോട്ടയം: ഗവ. നഴ്‌സിങ് കോളജിലെ അതി ക്രൂര റാഗിങില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കോട്ടയം ജില്ല പോലീസ് മേധാവിക്കു നിര്‍ദേശം.

ഇതുസംബന്ധിച്ച്‌ സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്ന് ജില്ല പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ഹൈകോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണു റാഗിങ് തടയാന്‍ തക്കസമയത്തു നടപടി സ്വീകരിച്ചില്ലെന്നു കോളജ് പ്രിന്‍സിപ്പലിനും വാര്‍ഡനുമെതിരെ ആരോപണമുള്ളത്.

കുറ്റക്കാരായ ചിലര്‍ക്ക് അനുകൂലമായ നിലപാട് ഇവര്‍ സ്വീകരിച്ചിരുന്നതായും അഭിഭാഷകന്‍ ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

Exit mobile version