കണ്ണൂർ: മട്ടന്നൂർ പഴശിരാജ എൻഎസ്‌എസ് കോളേജില്‍ എസ്‌എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദിന് അനുമതി നല്‍കിയ പ്രിൻസിപ്പാളിനെതിരെ കെഎസ് യു പ്രവർത്തകർ രംഗത്ത്.
കോളേജില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കവെയാണ് എസ്‌എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദിന് പ്രിൻസിപ്പാള്‍ പച്ചക്കൊടി കാട്ടിയത്.
കോടതി വിധി മറികടന്ന് എസ്‌എഫ്‌ഐക്ക് വിദ്യാഭ്യാസ ബന്ദ് നടത്താൻ പ്രിൻസിപ്പാള്‍ അനുമതി നല്‍കിയെന്നാണ് കെഎസ് യുവിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കാനെത്തിയ പ്രവർത്തകരും പ്രിൻസപ്പാളായ നന്ദിലത്ത് ഗോപാലകൃഷ്ണനും തമ്മില്‍ വാക്കേറ്റമുണ്ടായി.
പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ആരോപണങ്ങളില്‍ കഴമ്ബില്ലെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.
