Site icon Malayalam News Live

ഇൻസ്റ്റാമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാഅതോറിറ്റിയുടെ നോട്ടീസ്

ഡല്‍ഹി: പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് ഭക്ഷ്യസുകാലാവധി കഴിഞ്ഞതും കേടായതുമായ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തുവെന്ന ഉപഭോക്താക്കളുടെ പരാതിയിലാണ് നോട്ടീസ്. വിശദമായതും തൃപ്തികരവുമായ വീശദീകരണം നല്‍കിയില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

 

ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരമുള്ള ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആകെ ഒമ്പത് നോട്ടീസുകളാണ് അയച്ചിരിക്കുന്നത്. അന്‍പതിലധികം പരാതികളാണ് ഇന്‍സ്റ്റാമാര്‍ട്ടിനെതിരെ ലഭിച്ചത്. കുട്ടികളുടെ ഭക്ഷണം ഉള്‍പ്പെടെ മോശമായതും സുരക്ഷിതമല്ലാത്തതുമായ രീതിയില്‍ ലഭിച്ചു. ഉല്‍പ്പന്നം തിരികെ നല്‍കിയ ശേഷവും അതേ ഉല്‍പ്പന്നം വീണ്ടും വിതരണം ചെയ്തു. കേടായ മുട്ട, പാല്‍ ഉള്‍പ്പെടെ വിതരണം ചെയ്തതായും പരാതികളില്‍ ആരോപിക്കുന്നു.രക്ഷാ അതോറിറ്റിയുടെ നോട്ടീസ്.

പരാതികള്‍ അറിയിക്കുമ്പോള്‍ തൃപ്തികരമല്ലാത്ത മറുപടികളാണ് ലഭിക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കാതെ റീഫണ്ട് അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തെറ്റായതോ അസാധുവായതോ ആയ ലൈസന്‍സ് നമ്പറുകള്‍ രേഖപ്പെടുത്തിയതായും രജിസ്‌ട്രേഷനിലുള്ള പേരുകളല്ല ബിസിനസ് സ്ഥാപനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തി.

 

വില്‍പ്പനക്കാരുടെ രജിസ്‌ട്രേഷന്‍ വെരിഫിക്കേഷന്‍, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയിലെല്ലാം കമ്പനിയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്‌എസ്‌എസ്‌എഐ വിലയിരുത്തല്‍.

Exit mobile version