Site icon Malayalam News Live

നിയമസഭാ തിരഞ്ഞെടുപ്പ്; ഭിന്നശേഷിക്കാര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടില്‍ എത്തും

തിരുവനന്തപുരം: ഭിന്നശേഷിക്കാരായി വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടില്‍ എത്തിക്കും.

പോസ്റ്റല്‍ ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. 14 വകുപ്പുകളെ അവശ്യ സര്‍വീസ് വകുപ്പുകളായി കണക്കാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ വകുപ്പകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുവാനുള്ള സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയിട്ടുള്ളത്.

85 വയസ്സിന് മുകളിലുള്ള വോട്ടര്‍മാരെ സീനിയര്‍ സിറ്റിസണായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കിയിട്ടുണ്ട് അവര്‍ക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം.

Exit mobile version