Site icon Malayalam News Live

തന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും പ്രാർത്ഥനകൾക്കും നന്ദി; ബലാത്സം​ഗ കേസിൽ ക്ലീൻ ചിറ്റ് ലഭിച്ച നടപടിയിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ നിവിൻ പോളി

കൊച്ചി: ബലാത്സം​ഗ കേസിൽ ക്ലീൻ ചിറ്റ് ലഭിച്ച നടപടിയിൽ ആശ്വാസം പ്രകടിപ്പിച്ച് നടൻ നിവിൻ പോളി. തന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും പ്രാർത്ഥനകൾക്കും നന്ദിയെന്ന് നിവിൻ പോളി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയിരുന്നു. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.

ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ, ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തിയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരുമെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. തനിക്കെതിരായ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു.

 

Exit mobile version