Site icon Malayalam News Live

നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് സർവീസ് ഭാഗികമായി റദ്ദാക്കും; മൂന്ന് ദിവസങ്ങളിൽ മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല

പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല.

അമൃത എക്സ്പ്രസിൽ ഒരു എ.സി ഫസ്റ്റ് ക്ലാസ് കോച്ചും ഒരു എ.സി ത്രീ ടയർ കോച്ചും വർധിപ്പിച്ചു. സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ ഒന്ന് കുറവ് വരുത്തി.

22 കോച്ചുകൾക്കു പകരം ഇനി 23 കോച്ചുകളാണുണ്ടാവുക. തിരുവനന്തപുരത്തുനിന്നാരംഭിക്കുന്ന ട്രെയിനിൽ ഫെബ്രുവരി 10 മുതലും മധുരയിൽനിന്നുള്ള ട്രെയിനിൽ 11 മുതലും ഇത് ​പ്രാബല്യത്തിൽ വരും.

Exit mobile version