Site icon Malayalam News Live

എൻഎച്ച്‌ ഉദ്ഘാടന വിവാദം: ‘മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്, ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു’: പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: എൻഎച്ച്‌ ഉദ്ഘാടന വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

മാനദണ്ഡ‍ങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യങ്ങള്‍ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു.

ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു. തന്നോടും ആധാർ കാർഡ് ചോദിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ദേശീയപാത ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

Exit mobile version