Site icon Malayalam News Live

നെയ്യാറ്റിൻകരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ നിർമ്മാണത്തിലിരുന്ന ഓടയിലേക്ക് വീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഓടയിലേക്ക് തെറിച്ച് വീണ വയോധികയ്ക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീല (72) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തലകീഴായി ഓടയിൽ വീണ ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നത്തുകാലിൽ വെച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഓട നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ കല്ലിട്ടിട്ടുണ്ടായിരുന്നു. നടക്കുന്നതിനിടെ ഈ കല്ലിൽ കാൽ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു.bതുടർന്ന് നാട്ടുകാർ ചേർന്നാണ് ലീലയെ കുഴിയിൽ നിന്ന് പുറത്തെടുത്തത്.

അതേസമയം അപകടം നടന്ന അമരവിള കാരക്കോണം റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം നിലവിലുണ്ട്. ഇതിനിടെയാണ് സ്ത്രീക്ക് ഓടയിൽ വീണ് പരുക്കേറ്റത്. ഓടയ്ക്ക് മൂടിയില്ല എന്ന ആരോപണവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.

Exit mobile version