Site icon Malayalam News Live

നെയ്യാർ ഡാമിന്റെ ഷട്ടർ 80സെന്റീ മീറ്റർ കൂടി ഉയർത്തും; വരും മണിക്കൂറിൽ മഴ ശക്തമായേക്കും.

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍.

ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ ഒൻപത് മണിയോടെ അത് 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തി. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം, വരും മണിക്കൂറുകളില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Exit mobile version