Site icon Malayalam News Live

നാലാമതും പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം തന്നെ പരിഹസിക്കുമോയെന്ന് ഭയം ; നവജാത ശിശുവിനെ കൊലപ്പെടുത്തി മാതാവ് ; പോലീസ് അറസ്റ്റ് ചെയ്തു

നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ഡൽഹി ഷഹ്ദാരയിലാണ് ക്രൂരകൃത്യം.

പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം തന്നെ പരിഹസിക്കുമോ എന്ന് ഭയന്നാണ് കൊലപാതകമെന്ന് മാതാവിന്റെ മൊഴി.

ആറു ദിവസം പ്രായമുള്ള നവജാത ശിശുവിനെയാണ് കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചത്. സംഭവത്തിൽ കുഞ്ഞിൻറെ അമ്മ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ച ബാഗ് സമീപമുള്ള വീടിൻറെ മേൽക്കൂരയിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് ശിവാനി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസിന് നൽകിയ പരാതിയിലാണ് ക്രൂരകൃത്യം പുറത്ത് വന്നത്.

നാലാമതും പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം പരിഹസിക്കുമോ എന്ന് ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണ് ശിവാനി പൊലീസിൽ നൽകിയ മൊഴി.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തിയപ്പോൾ തനിക്ക് ആശുപത്രിയിലേക്ക് പോകണമെന്ന് ശിവാനി ആവശ്യപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. നേരത്തെ ജനിച്ച രണ്ടു കുഞ്ഞുങ്ങളും വ്യത്യസ്ത സാഹചര്യത്തിൽ മരിച്ചിരുന്നു.

ഇക്കാര്യങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version