Site icon Malayalam News Live

ക്രിസ്‌മസ് നവവത്സര ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടി ജനം; ഇതുവരെ വിറ്റത് 20 ലക്ഷത്തോളം; പുതുവർഷത്തിലും ടിക്കറ്റ് വില്പനയില്‍ കുതിപ്പ്

തിരുവനന്തപുരം: പുതുവർഷത്തിലും ടിക്കറ്റ് വില്പനയില്‍ കുതിപ്പു തുടർന്ന് ക്രിസ്‌മസ്-നവവത്സര ബമ്പർ ഭാഗ്യക്കുറി.

മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനു നല്‍കിയിരുന്നത്. അതില്‍ ജനുവരി മൂന്നുവരെ 20,73 ,230 ടിക്കറ്റുകളും വിറ്റ് പോയി. കഴിഞ്ഞ മാസം 17 നാണ് ഈ ബമ്പർ ടിക്കറ്റു വില്പന തുടങ്ങിയത്.

സമ്മാനഘടനയില്‍ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നല്‍കുന്നുണ്ട്.

ടിക്കറ്റ് വില്പനയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. 4,32,900 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. 2,34, 430 ടിക്കറ്റുകള്‍ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാമതും 2,14,120 ടിക്കറ്റുകള്‍ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

400 രൂപ വിലയുള്ള ക്രിസ്തുമസ് നവവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും.

Exit mobile version