പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡില്‍ വീണ്ടും നീക്കങ്ങളുമായി സിപിഎം.
കോണ്‍ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തില്‍ പുതിയ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ കെഎസ്‍യു നേതാവായ ഫെന്നി നൈനാൻ നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു.
എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു.
ഫെന്നി ട്രോളി ബാഗ് വെച്ച കാറില്‍ അല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പോയതെന്നു ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ പോയത് മറ്റൊരു കാറിലായിരുന്നു.
പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുല്‍ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തുകൊണ്ട് ആ കാറില്‍ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാദം.
