Site icon Malayalam News Live

കേരളത്തിലൂടെ അസമിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകള്‍; യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകളുടെ പ്രഖ്യാപനവുമായി ഇന്ത്യന്‍ റെയില്‍വേ

കന്യാകുമാരിയില്‍ നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 57 സ്റ്റോപ്പുകളുള്ള ട്രെയിന്‍ സര്‍വീസിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളുള്ളത്.ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചിട്ടുണ്ട്.ട്രെയിന്‍ നമ്ബര്‍ 06103 കന്യാകുമാരി ദിബ്രുഗഢ് വീക്കലി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍

ഫെബ്രുവരി 16, മാര്‍ച്ച്‌ 1, 15, 29 തീയതികളില്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ വൈകീട്ട് 5:25ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 08:50ന് ദിബ്രുഗഢില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.തിരിച്ച്‌ 06104 ദിബ്രുഗഢ് -കന്യാകുമാരി ട്രെയിന്‍ ഫെബ്രുവരി

21, മാര്‍ച്ച്‌ 6, 20, ഏപ്രില്‍ 3 തീയതികളിലാണ് യാത്ര ആരംഭിക്കുക. ബുധനാഴ്ച വൈകീട്ട് 7:55ന് ദിബ്രുഗഢില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 9:55ന് കന്യാകുമാരിയില്‍ എത്തും

 

 

 

Exit mobile version