Site icon Malayalam News Live

വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മതി പുസ്തകം എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും; കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ

മുൻ കരസേനാ മേധാവി ജനറൽ എംഎം നരവനേയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകം നാളുകളായി വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. പിന്നാലെ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. അധികാര സ്ഥാനങ്ങളിൽ ഉള്ളവർ പുസ്തകം എഴുതുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ നീക്കം. വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രമേ ഇനി മുതൽ പുസ്തകങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കൂ. ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിഷയം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യലിലേക്ക് ഡൽഹി പൊലീസ് കടക്കുകയാണ്. പുസ്തക വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ പേർക്ക് നോട്ടീസ് നൽകും. രാഹുൽ ഗാന്ധിയിൽ നിന്ന് വിവരങ്ങൾ തേടുമോ എന്നതിൽ വ്യക്തത സെപ്ഷ്യൽ സെൽ തന്നിട്ടില്ല. പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ചോര്‍ന്നതില്‍ കഴിഞ്ഞ ദിവസം പ്രസാദകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. പുസ്തകം രാഹുല്‍ ഗാന്ധിക്കും മറ്റു നേതാക്കള്‍ക്കും എങ്ങനെ ലഭിച്ചുവെന്നും പുസ്തകത്തിന്റെ പകര്‍പ്പ് ചോര്‍ന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് പ്രസാധകര്‍ ഉന്നത അധികാരികളെ അറിയിച്ചില്ലെന്നും ഡല്‍ഹി പൊലീസ് ചോദ്യം ഉയര്‍ത്തി.

Exit mobile version