Site icon Malayalam News Live

ഇതെന്തൊരു കുതിപ്പാണ് സ്വർണമേ! വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്ത് ഇന്നും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. തുടര്‍ച്ചയായ നാലാം ദിവസവും വില ഉയര്‍ന്നതോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,490 രൂപയാണ് വിപണി വില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്ക് ആണിത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 13,065 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 29 രൂപ കൂടി 10,690 രൂപയായി. ഇതോടെ പവന് 85,520 രൂപയായി. നിലവിലെ നിരക്കില്‍ പണിക്കൂലിയും ജിഎസ്ടിയും സഹിതം ഒരു പവന്‍ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാന്‍ 1,15,000 രൂപവരെ മുടക്കേണ്ടി വരും.

സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടതോടെ ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെള്ളി വിലയിലും വര്‍ധനയുണ്ടായി. ഒരു ഗ്രാമിന് 5 രൂപ വര്‍ധിച്ച് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളിയുടെ വിപണിവില.

Exit mobile version