Site icon Malayalam News Live

പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുൻപ് നിങ്ങള്‍ കഴുകാറുണ്ടോ? എങ്കില്‍ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം

കോട്ടയം: എന്ത് വസ്ത്രം വാങ്ങിയാലും അത് ഉടനെ ഉപയോഗിക്കാൻ ഒരുങ്ങുന്നവരാണ് നമ്മളില്‍ അധികപേരും. ചിലർക്ക് പുതിയ വസ്ത്രങ്ങളുടെ മണം ഇഷ്ടമായിരിക്കും.

എന്നാല്‍ കടയില്‍ ചെന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ നമ്മളുള്‍പ്പെടെ പലരും അത് ട്രയല്‍ ചെയ്ത് നോക്കാറുണ്ട്. അത്തരത്തില്‍ നമ്മള്‍ വാങ്ങുന്ന വസ്ത്രങ്ങളും പലരും ഇട്ടുനോക്കിയതാവാം. അതുകൊണ്ട് തന്നെ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുന്നേ കഴുകുന്നതാണ് നല്ലത്. എന്നാല്‍ പലരും പുതിയ വസ്ത്രങ്ങള്‍ കഴുകാറില്ല. വസ്ത്രങ്ങളുടെ നിറം മങ്ങും, കളർ പോകും, ചുരുങ്ങും എന്നൊക്കെ പറഞ്ഞ് കഴുകാൻ മടിക്കുന്നവരാണ് അധികപേരും. നിങ്ങളൊന്ന് ആലോജിച്ച്‌ നോക്കൂ പലരുടെയും കൈകളില്‍ നിന്നും വരുന്ന വസ്ത്രങ്ങള്‍ അതേപടി ഉപയോഗിക്കുന്നതിനേക്കാളും അഴുക്കും അണുക്കളും കളഞ്ഞ് വൃത്തിയായി ഉപയോഗിക്കുന്നതല്ലേ നല്ലത്.

വസ്ത്രങ്ങളുടെ ലൂക്ക് മാറാതെ എങ്ങനെ വൃത്തിയാക്കും

പുതിയ വസ്ത്രങ്ങള്‍ ലുക്ക് മാറാതെ തന്നെ വൃത്തിയാകാൻ ഇങ്ങനെ ചെയ്താല്‍ മതി.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒരുമിച്ച്‌ കഴുകാം

നിറം, മെറ്റീരിയല്‍, തൂക്കം എന്നിവ മനസിലാക്കി ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ഒരുമിച്ച്‌ കഴുകുന്നതാണ് നല്ലത്. ഇത് പില്ലിങ്, ലിന്റ് ട്രാൻസ്ഫർ, സ്നാഗ്, വസ്ത്രങ്ങള്‍ ചുരുങ്ങുന്നത് എന്നിവ തടയുന്നു. കട്ടിയുള്ള വസ്ത്രങ്ങളായ ജീൻസ്, ടവല്‍ തുടങ്ങിയ തുണികള്‍ മൃദുവായ ടി ഷർട്ട് പോലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം കഴുകാതിരിക്കുക.

വസ്ത്രങ്ങള്‍ കുത്തിനിറക്കരുത്

ഒരുപാട് വസ്ത്രങ്ങള്‍ കുത്തിത്തിരുകി കഴുകുമ്പോള്‍ തുണികള്‍ പരസ്പരം ഉരയുകയും വസ്ത്രങ്ങള്‍ ഫെയ്ഡ് ആയിപോകാനും സാധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ വസ്ത്രങ്ങള്‍ പൂർണമായും വൃത്തിയാവുകയും ചെയ്യില്ല. അതുകൊണ്ട് തന്നെ തുണികള്‍ നിശ്ചിത അളവില്‍ മാത്രം കഴുകാനെടുക്കാം .

സോപ്പ് പൊടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം

കഠിനമായ സോപ്പ് പൊടി ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍ കഴുകാതിരിക്കാം. പകരം അധികം രാസവസ്തുക്കള്‍ ചേരാത്ത സോപ്പ് പൊടി ഉപയോഗിക്കാവുന്നതാണ്. ഇനി വസ്ത്രങ്ങളില്‍ കറപിടിച്ച ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് സ്റ്റെയിൻ റിമൂവർ ഉപയോഗിച്ച്‌ പ്രത്യേകം വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

വസ്ത്രങ്ങള്‍ ഉണക്കുമ്പോള്‍ ഇങ്ങനെ ചെയ്യരുത്

വസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം ഉണക്കാൻ ഇടുമ്പോള്‍ സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തില്‍ ഇടരുത്. അധികമായി ചൂടേറ്റാല്‍ വസ്ത്രങ്ങള്‍ ചുരുങ്ങിപോവുകയും ഫെയ്ഡ് ആവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചെറിയ രീതിയില്‍ ചൂട് ലഭിക്കുന്ന സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ഉണക്കാൻ ഇടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ ഉടനെ എടുക്കാനും മറക്കരുത്.

വസ്ത്രങ്ങളിലെ ലേബല്‍ ശ്രദ്ധിക്കണം

നിങ്ങള്‍ വാങ്ങുന്ന വസ്ത്രത്തിന്റെ പിൻഭാഗത്ത് അതിന്റെ മെറ്റീരിയല്‍ അനുസരിച്ച്‌ എങ്ങനെ കഴുകണം ഉണക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലേബലില്‍ നല്‍കിയിരിക്കും. ഇത് വായിച്ചതിന് ശേഷം മാത്രമേ കഴുകാനും ഉണക്കാനും അയണ്‍ ചെയ്യാനും പാടുള്ളു. ഓരോ തുണിത്തരങ്ങള്‍ക്കും വ്യത്യസ്ത രീതിയിലുള്ള കെയർ ആണ് ആവശ്യം.

കഴുകിയ വസ്ത്രങ്ങള്‍ അടുക്കിവയ്ക്കാം

സ്വെറ്റർ, ജാക്കറ്റ് തുടങ്ങിയ വസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം മടക്കി സൂക്ഷിക്കുന്നതാണ് നല്ലത്. മടക്കാതെ വെച്ചാല്‍ ഇത് വലിഞ്ഞുപോകാൻ സാധ്യതയുണ്ട്. എന്നാല്‍ ഷർട്ട്, കോട്ട്, മറ്റ് തുണിത്തരങ്ങള്‍ ഹാങ്ങറില്‍ കൊളുത്തിയിട്ടാല്‍ അവയുടെ ഷെയ്പ്പ് മാറാതെ അതുപോലെ നിലനിർത്താൻ സാധിക്കും. അതേസമയം വയർ ഹാങ്ങറുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത് കാലക്രമേണ നശിക്കുകയും വസ്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു.

Exit mobile version