കൊച്ചി: നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആലുവ കീഴ്മാട് മാടപ്പിള്ളിത്താഴം ഇഞ്ചിക്കപ്പറമ്പില്‍ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് വീട്ടുകാര്‍ കൃഷ്ണപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. ഭര്‍ത്താവ് ശ്രീക്കുട്ടന് വിദേശത്താണ് ജോലി ചെയ്യുന്നത്.
വിവാഹം കഴിഞ്ഞ് അടുത്തിടെയാണ് ശ്രീക്കുട്ടന് വിദേശത്തേക്ക് മടങ്ങിയത്. തുടര്‍ന്ന് ഈ മാസം 14ന് കൃഷ്ണപ്രിയ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.
