Site icon Malayalam News Live

മനസ്സില്‍ പക ഒളിപ്പിച്ച്‌ കൊടുവാളുമായി എത്തി; അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് മാരക പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണത്ത് അയല്‍വാസിയുടെ കൊടുവാള്‍ കൊണ്ടുള്ള വെട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

കൊയിലോത്ത് വയലില്‍ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത്.

മുൻ വൈരാഗ്യത്തെ തുടർന്ന് അയല്‍വാസിയായ കൊയിലോത്ത് വയലില്‍ ശശിയാണ് ബിജേഷിനെ കൊടുവാളുമായി എത്തി ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ബിജേഷിനെ ഉടൻതന്നെ വടകര ഗവണ്‍മെൻ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച്‌ വിവരമറിഞ്ഞെത്തിയ വടകര പോലീസ് സംഭവ സ്ഥലം പരിശോധിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version