Site icon Malayalam News Live

ബോട്ടണി, സുവോളജി ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ പാനലിലെ അംഗം; പിന്നാലെ പ്രതികള്‍ക്ക് ചോദ്യപേപ്പർ ചോർത്തി നല്‍കി; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അദ്ധ്യാപിക അറസ്റ്റില്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ ഒരു അദ്ധ്യാപികയെ കൂടി സി.ബി.ഐ അറസ്റ്റു ചെയ്തു.

പൂനെ സ്വദേശിയായ ബയോളജി പ്രൊഫസർ മനീഷ ഗുരുനാഥ് മന്ഥാരയാണ് ശനിയാഴ്ച അറസ്റ്റിലായത്.
മനീഷയെ ഡല്‍ഹിയിലെത്തിച്ച്‌ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബയോളജി അദ്ധ്യാപികയായ മനീഷ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി ഈ വർഷത്തെ നീറ്റ് യുജി പരീക്ഷയ്ക്കായി ചുമതലപ്പെടുത്തിയ അദ്ധ്യാപകരില്‍ ഒരാളെന്നാണ് വിവരം. സുവോളജി, ബോട്ടണി ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ പാനലിലെ അംഗമാണ് അദ്ധ്യാപിക.

പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ഇവരാണ് ചോദ്യപേപ്പർ ചോർത്തി നല്‍കിയതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു.

ഏപ്രില്‍ ആദ്യവാരം കേസില്‍ നേരത്തെ അറസ്റ്റിലായ മനീഷ വാഗ്മാരെ വഴി ഇവർ ചില കുട്ടികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കിയിരുന്നു. പൂനെയിലെ വീട്ടില്‍ വച്ചാണ് ചില കുട്ടികള്‍ക്ക് നീറ്റ് പരിശീലനം നല്‍കിയിരുന്നത്.

തുടർന്ന് ഇവർക്ക് ബോട്ടണി, സുവോളജി വിഷയങ്ങളില്‍ വരാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും പ്രത്യേകം നല്‍കി. ഈ ചോദ്യങ്ങളെല്ലാം നീറ്റ് പരീക്ഷയ്ക്ക് ആവർത്തിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version