Site icon Malayalam News Live

ബ്രേക്ഫാസ്റ്റിന് ഇന്ന് എന്ത് ഉണ്ടാകണമെന്ന് തീരുമാനിച്ചില്ലേ? എങ്കിൽ വളരെ എളുപ്പത്തില്‍ നീർ ദോശ തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

കോട്ടയം: ബ്രേക്ഫാസ്റ്റിന് എളുപ്പത്തില്‍ നീർ ദോശ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

അരിപ്പൊടി -1കപ്പ്‌ (ഇടിയപ്പം അല്ലെങ്കില്‍ പത്തിരിപ്പൊടി)
തേങ്ങ തിരുമ്മിയത് -1/2 കപ്പ്‌
വെള്ളം – 1 1/2 മുതല്‍ 2 കപ്പ്‌ വരെ ആകാം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി 1കപ്പ്‌ വെള്ളം ഒഴിച്ച്‌ നന്നായി കട്ട ഇല്ലാതെ ഇളക്കുക. അതിനു ശേഷം മിക്സിയില്‍ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ബാക്കി വെള്ളവും ചേർത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക. അതിനു ശേഷം ഒരു പാൻ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക. ഈ ദോശ മറിച്ചിടരുത്. നീർദോശ റെഡി.

Exit mobile version