Site icon Malayalam News Live

ഈ പട്ടണത്തിൽ ഭൂതം, ചെസ്സ്, നോട്ടുബുക്ക്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ആകാശം, സൂര്യന്‍, കങ്കാരു, നോവല്‍ തുടങ്ങിയ ചിത്രത്തിൽ ബാലതാരമായി എത്തിയ നടി; നീല സാരിയിൽ സ്റ്റൈലിഷായി നയൻതാര ചക്രവർത്തി; ചിത്രങ്ങൾ

കൊച്ചി: ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലുകിലുക്കം സിനിമയിൽ ബാലതാരമായാണ് നയൻതാര വെള്ളിത്തിരയിൽ എത്തുന്നത്. അതിനു ശേഷം ഈ പട്ടണത്തിൽ ഭൂതം, ചെസ്സ്, നോട്ടുബുക്ക്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ആകാശം, സൂര്യന്‍, കങ്കാരു, നോവല്‍ തുടങ്ങി ‌നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

ഒരിടവേളക്കു ശേഷം ജന്റിൽമാൻ 2 എന്ന തമിഴ് ചിത്രത്തിലൂടെ നായികയായും താരം അരങ്ങേറ്റം കുറിച്ചു. ചിത്രം ഈ വർഷം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശങ്കർ സംവിധാനം ചെയ്ത ജന്റിൽമാൻ എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് ജന്റിൽമാൻ 2.

ഇപ്പോൾ നയൻതാര ചക്രവർത്തിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നീല സാരിയിൽ സിംപിൾ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്തിരിക്കുന്നത്. വൃന്ദ എസ്‍.കെ ആണ് സ്റ്റൈലിസ്റ്റ്. സ്ലീവ്‍ലെസ് ബ്ളൗസ് ആണ് സാരിക്കൊപ്പം നയൻതാര പെയർ ചെയ്തിരിക്കുന്നത്.

ആക്സസറിയായി ഒരു കമ്മൽ മാത്രമാണ് ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ നയൻതാരയോടുള്ള സ്നേഹം അറിയിച്ചെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം മുൻപും നിരവധി ഫോട്ടോഷൂട്ട്, മോഡലിങ്ങ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2006-ൽ, മൂന്നാം വയസിൽ, ‘കിലുക്കം കിലുകിലുക്ക’ത്തിലൂടെയാണ് ബേബി നയൻതാര സിനിമയിലേക്ക് എത്തിയത്. ടിങ്കുമോള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടൊപ്പം ഉൾപ്പടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി നയൻതാര അഭിനയിച്ചിട്ടുണ്ട്.

2006-ല്‍ മികച്ച ബാലതാരത്തിനുള്ള സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡും നയൻതാര നേടിയിട്ടുണ്ട്. പഠനത്തിലും മിടുക്കിയാണ് നയൻതാര. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയും താരം വാർത്തകളിൽ ഇടം നേടിയിരുന്നു.

Exit mobile version