Site icon Malayalam News Live

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം; പി പി ദിവ്യയുടെ മൊഴിയെടുക്കും; കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക്

പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം.

നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.

അതേ സമയം, കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. 9 മണിയോടെ മൃതദേഹം മോർച്ചറിയില്‍ നിന്ന് കളക്ടറേറ്റില്‍ എത്തിക്കും.

പത്തുമണി മുതല്‍ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version