കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.
പെട്രോള്‍ പമ്പിന് എൻഒസി നല്‍കുന്നതിന് നവീൻ ബാബു കാലതാമസം വരുത്തിയെന്നായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ആരോപിച്ചിരുന്നത്. എന്നാല്‍, പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഫയല്‍ നീക്കത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരാഴ്ച കൊണ്ട് പെട്രോള്‍ പമ്പിന് എൻഒസി ഫയല്‍ തീർപ്പാക്കിയെന്നാണ് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ടൗണ്‍ പ്ലാനർ റിപ്പോർട്ട് നല്‍കി ഒൻപതാം ദിവസം എൻഒസി നല്‍കിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്.
സെപ്റ്റംബർ 30 നാണ് ടൗണ്‍ പ്ലാനർ റിപ്പോർട്ട് നല്‍കിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നല്‍കിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു.
