പത്തനംതിട്ട: പുതിയ സർക്കാർ വന്നതോടെ കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സി.ബി.ഐ.ക്ക് വിടാൻ തീരുമാനമെടുത്തേക്കും.
ആദ്യ മന്ത്രിസഭായോഗത്തില്‍ത്തന്നെ ഇതിനുള്ള തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും റാന്നിയിലെ നിയുക്ത എം.എല്‍.എ.യുമായ പഴകുളം മധു പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണപാളിച്ചകള്‍ ഉണ്ടെന്നാരോപിച്ച് പത്തനംതിട്ടയില്‍ ഡി.സി.സി. നടത്തിയ സമരത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു പഴകുളം മധു.
2024 ഒക്ടോബർ 15-നാണ് കണ്ണൂരിലെ ക്വാർട്ടേഴ്‌സില്‍ നവീൻ ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് പകല്‍ കണ്ണൂർ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ നവീൻ ബാബുവിനെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അധിക്ഷേപിച്ചു സംസാരിച്ചതിനെത്തുടർന്നുണ്ടായ ആത്മഹത്യയായതിനാലാണ് സംഭവം വിവാദമായത്.
അറസ്റ്റിലായ പി.പി. ദിവ്യ ജാമ്യത്തിലിറങ്ങിയിരുന്നു.
