Site icon Malayalam News Live

നവകേരള സദസിനിടെ സി.പി.എം പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐക്കാര്‍ ആളുമാറി മര്‍ദ്ദിച്ചതായി പരാതി ; തമ്മനം സ്വദേശി റെയീസിനാണ് മര്‍ദ്ദനമേറ്റത്.

 

കൊച്ചി : ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് ഏല്‍ക്കേണ്ടിവന്നത്ഡിവൈഎഫ്‌ഐക്കാരുടെ ക്രൂരമര്‍ദനം സി.പി.എം തമ്മനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് താനെന്നും സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും റെയീസ് പറഞ്ഞു.

മറൈൻ ഡ്രൈവില്‍ വെള്ളിയാഴ്ച രാത്രി എറണാകുളം മണ്ഡലത്തിലെ നവകേരള സദസ് നടക്കുമ്ബോഴാണ് സംഭവം. വേദിക്ക് സമീപം പ്രതിഷേധ ലഘുലേഖകള്‍ വിതരണം ചെയ്തെന്നാരോപിച്ച്‌ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഡി.എസ്.എ) രണ്ട് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച്‌ മര്‍ദ്ദിച്ചിരുന്നു. ഇവരെ പൊലിസ് ഇടപെട്ട് നീക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയും തല്ലുകയായിരുന്നെന്ന് റെയീസ് പറയുന്നു.റെയീസ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഡി.എസ്.എ പ്രവര്‍ത്തകരായ ഹനീഫും റിജാസും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നവകേരള സദസില്‍ പ്രതിഷേധിച്ചതിന് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷിക്കാൻ നിര്‍ദ്ദേശം നല്‍കിയതായി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു.

“പൊലീസ് കസ്റ്റഡിയിലെടുത്ത എന്നെ ബ്രാഞ്ച് സെക്രട്ടറിയെത്തിയാണ് ജാമ്യത്തിലെടുത്തത്. ഒന്നരവര്‍ഷം മുൻപാണ് പാര്‍ട്ടിയംഗമായത്. അടികൊള്ളാനായി ഇനി പാര്‍ട്ടിയിലേക്കില്ല” – റെയീസ് പറഞ്ഞു.

Exit mobile version