Site icon Malayalam News Live

നവകേരള സദസ് ലോകത്തിന് മുന്നില്‍ കേരളം വെച്ച പുതിയ മോഡലാണ്. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം അക്രമത്തിനുള്ള കോഡല്ലെന്ന് മന്ത്രി കെ.രാജന്‍. 

കല്യാശേരി സംഭവത്തില്‍ മാത്രമാണ് മുഖ്യമന്ത്രി അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും മന്ത്രി പ്രതികരിച്ചു.

അന്ന് അദ്ദേഹത്തിന്‍റെ കണ്‍മുന്നില്‍ കണ്ട കാര്യമാണ് പറഞ്ഞത്. അക്രമത്തിന് കൊടുക്കാവുന്ന ഒരു കോഡായി രക്ഷാപ്രവര്‍ത്തനം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ് ലോകത്തിന് മുന്നില്‍ കേരളം വെച്ച പുതിയ മോഡലാണ്. സദസിലെ പരാതികള്‍ വിവിഐപി പരിഗണനയിയിലാണ് പരിഹരിക്കുന്നത്. സര്‍ക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2018 മുതല്‍ പ്രതിപക്ഷം സര്‍ക്കാറുമായി സഹകരിക്കുന്നില്ല. എല്ലാം ബഹിഷ്കരിക്കുകയാണ് അവര്‍ ചെയ്യുന്നത്. പ്രതിപക്ഷം ബഹിഷ്കരണപക്ഷമായെന്നും മന്ത്രി വിമര്‍ശിച്ചു.

 

 

Exit mobile version